Sunday, August 31, 2025

വീൽ ചെയർ നൽകിയില്ല, വയോധികൻ കുഴഞ്ഞു വീണു മരിച്ചു; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: വീല്‍ചെയര്‍ ബുക്ക് ചെയ്തിട്ടും വിമാനത്തിന്റെ എക്‌സിറ്റ് ഗേറ്റില്‍ അത് ലഭ്യമാക്കാത്തതിന് എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് പിഴ ചുമത്തിയത്. വീല്‍ചെയര്‍ കിട്ടാതെ നടന്ന രോഗിയായ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇന്ത്യന്‍ വംശജനായ 80 വയസ്സുള്ള അമേരിക്കന്‍ പൗരന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുഴഞ്ഞുവീണ് മരിച്ചത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫെബ്രുവരി 12നായിരുന്നു സംഭവം. യാത്രക്കാരനും ഭാര്യയും രണ്ട് വീല്‍ചെയറുകള്‍ ബുക്ക് ചെയ്തിട്ടും എക്‌സിറ്റ് ഗേറ്റില്‍ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യക്ക് വീല്‍ചെയര്‍ നല്‍കിയ ഇദ്ദേഹം മറ്റൊരു വീല്‍ചെയറിനായി കാത്തിരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് നടക്കുകയായിരുന്നു.

ഏഴു ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറ്റൊന്ന് ലഭ്യമാക്കുന്നതുവരെ കാത്തുനില്‍ക്കുവാന്‍ ജീവനക്കാര്‍ പറഞ്ഞെങ്കിലും അദ്ദേഹം ഭാര്യയോടൊപ്പം നടക്കാനാണ് ഇഷ്ടപ്പെട്ടതെന്ന് ഫെബ്രുവരി 20ന് എയര്‍ലൈന്‍ വിശദീകരണം നല്‍കി. എന്നാല്‍, ഈ വിശദീകരണം തൃപ്തികരമല്ലെന്നും ഭിന്നശേഷിക്കാരോ നടക്കാന്‍ പ്രയാസമുള്ളവരോ ആയ യാത്രക്കാര്‍ക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!