Thursday, September 4, 2025

വൻകൂവറിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ദാരുണാന്ത്യം

വൻകൂവർ : വൻകൂവർ ദ്വീപിൽ ട്രക്കും കാറും കൂട്ടിയിടിച്ച് കൗമാരക്കാരൻ മരിച്ചു. ബട്ടർഫീൽഡ് റോഡിനും മിൽ ബേയ്‌ക്കും സമീപമുള്ള മലഹത്ത് ഹൈവേയിൽ രാവിലെഒമ്പതരയോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട കാർ വന്ന് ട്രാക്കിൽ ഇടിക്കുകയായിരുന്നുവെന്ന് മൗണ്ടീസ് പറഞ്ഞു. അപകടത്തിൽ കാർ യാത്രികനായ കൗമാരക്കാരൻ കൊല്ലപ്പെടുകയും ട്രക്ക് ഡ്രൈവർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹൈവേ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വാഹനാപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. അപകടത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 250-743-1549 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!