ടൊറന്റോ : അടുത്ത മാസം നടക്കുന്ന എലൈറ്റ് ടൂർണമെൻ്റിൽ പങ്കെടുക്കുന്ന കളിക്കാരുടെ വീസ അടിയന്തരമായി അംഗീകരിക്കാൻ അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ (FIDE) കാനേഡിയൻ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. വീസ പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ ടൂർണമെൻ്റ് സ്‌പെയിനിലേക്ക് മാറ്റുമെന്ന് ചെസ് ഫെഡറേഷൻ പ്രസിഡൻ്റ് വ്‌ളാഡിമിർ ഡ്രകുലെക് പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് വീസ അപേക്ഷ സമർപ്പിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്ക് അവരുടെ അപ്‌ഡേറ്റുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫിഡെ വ്യക്തമാക്കി. ചരിത്രത്തിൽ ഇതാദ്യമായാണ് കാനഡയിൽ ഇത്തരമൊരു ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 3 മുതൽ 22 വരെ ടൊറന്റോ ഗ്രേറ്റ് ഹാളിൽ ആണ് ടൂർണമെന്റ് നടക്കുക. ടൂർണമെന്റിന് ഒരു മാസം മാത്രം ശേഷിക്കേ, കളിക്കാർക്ക് വീസ ലഭിക്കാത്തത് കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
