Monday, August 18, 2025

പ്രതിഷേധ ഗാനമിറക്കി; ഗ്രാമി അവാർഡ് ജേതാവിനെ ജയിലിലടച്ച് ഇറാൻ

iranian-singer-who-won-grammy-for-mahsa-amini-protest-anthem-is-sentenced-to-prison-in-iran

ശിരോവസ്ത്രം ധരിക്കാത്തതിനാൽ മഹ്സ അമിനി എന്ന പെൺകുട്ടി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാട്ടെഴുതിയ ഗ്രാമി പുരസ്കാര ജേതാവിനെ ജയിലിൽ അടച്ച് ഇറാൻ. ഷെർവിൻ ഹാജിപുർ എന്ന ഗായകനെയാണ് ഇറാൻ മൂന്നു വർഷവും 8 മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ചത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചു, ജനങ്ങളെ കലാപത്തിനു പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതിഷേധ ഗാനം പുറത്തു വിട്ടതിൽ ഹാജിപോർ ഇതു വരെയും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ല. തടവിനു പുറമേ രണ്ടു വർഷത്തേക്ക് യാത്രാ വിലക്കിനും ഉത്തരവിട്ടിട്ടുണ്ട്.

നിലവിൽ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹാജിപോർ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. തനിക്കെതിരേ ശിക്ഷ വിധിച്ച ജഡ്ജിയുടെയും തനിക്കെതിരേ വാദിച്ച അഭിഭാഷകന്‍റെയും പേര് താൻ പുറത്തു വിടുന്നില്ലെന്നും ഹാജിപോർ വ്യക്തമാക്കി.

ബരായേ എന്ന പേരിൽ പുറത്തിറക്കിയ ഗാനത്തിൽ മഹ്സ അമിനി കൊലക്കേസിൽ പ്രതിഷേധിച്ച യുവാക്കൾ അതിനായി ചൂണ്ടിക്കാണിച്ച കാരണങ്ങൾ തന്നെയാണ് വരികളായി മാറ്റിയിരുന്നത്. ആ ഗാനം പിന്നീട് പ്രതിഷേധകാരികളുടെ ഔദ്യോഗിക ഗാനമായി മാറി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!