മാർച്ചിലെ ഇന്ധനവില വ്യാഴാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ അജ്മാനിലെ ഗതാഗത അതോറിറ്റി എമിറേറ്റിൽ പുതിയ ടാക്സി നിരക്കുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലെ 1.79 ദിർഹത്തിൽ നിന്ന് 4 ഫിൽ വർധന രേഖപ്പെടുത്തിക്കൊണ്ട് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ മാസത്തെ കാബ് നിരക്ക് കിലോമീറ്ററിന് 1.83 ദിർഹം ആയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.

ആഗോള എണ്ണവിലയ്ക്ക് അനുസൃതമായി യുഎഇ വ്യാഴാഴ്ച ഇന്ധനവില വർധനവ് പ്രഖ്യാപിക്കുകയായിരുന്നു. 2024 ഫെബ്രുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ധന വില നിരീക്ഷണ സമിതി മാർച്ചിലെ പെട്രോൾ വില പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 15 മുതൽ 16 ഫിൽസ് വരെ വർധനവാണ് കൊണ്ടുവന്നിരിക്കുന്നത്.