എഡ്മിന്റൻ : ആൽബർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിൻ്റെ പത്തിലൊന്ന് പോയിൻ്റ് ഉയർന്ന് ഓഗസ്റ്റിൽ 7.7 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഇതോടെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ (10.4 ശതമാനം), പ്രിൻസ് എഡ്വേഡ് ഐലൻഡ് (8.2 ശതമാനം) എന്നീ പ്രവിശ്യകൾക്ക് പിന്നിൽ കാനഡയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിൽ ആൽബർട്ട മൂന്നാം സ്ഥാനത്ത് എത്തി. ജൂലൈയിലെ 6.4 ശതമാനത്തിൽ നിന്ന് ദേശീയതലത്തിൽ, തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിൽ 6.6 ശതമാനമായി ഉയർന്നിരുന്നു.
അതേസമയം, എഡ്മിന്റനിലെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയിലെ എട്ട് ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 8.6 ശതമാനമായി ഉയർന്നു. സർവേയിൽ പങ്കെടുത്ത 36 നഗരങ്ങളിൽ. ഒൻ്റാരിയോയിലെ വിൻസർ (9.1 ശതമാനം) മാത്രമാണ് തൊഴിലില്ലായ്മ നിരക്കിൽ എഡ്മിന്റനിലേക്കാൾ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ജൂലൈയിലെ 7.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കാൽഗറിയിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവ് ഉണ്ടായി. ഓഗസ്റ്റിൽ 7.5 ശതമാനമായി. ലെത്ത്ബ്രിഡ്ജിനും വലിയ മാറ്റമില്ല. മുൻ മാസത്തെ 4.8% അപേക്ഷിച്ച് 4.9 ശതമാനമായി ലെത്ത്ബ്രിഡ്ജിലെ തൊഴിലില്ലായ്മ നിരക്ക് ചെറുതായി വർധിച്ചു.