ഓട്ടവ : യുദ്ധരൂക്ഷിതമായ ഉക്രെയ്നിന് കൂടുതൽ ആയുധങ്ങൾ നൽകാനൊരുങ്ങി കാനഡ. അടുത്ത മാസം 80,840 എയർ-ടു-സർഫേസ് റോക്കറ്റുകളും 1,300 വാർഹെഡുകളും നൽകുമെന്ന് പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പ്രഖ്യാപിച്ചു. ഇതോടൊപ്പം കനേഡിയൻ സായുധ സേന ഇപ്പോൾ ഉപയോഗിക്കാത്ത 29 M113 പേഴ്സണൽ കാരിയറുകളും നൽകും. 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്നെ ആക്രമിച്ചതു മുതൽ, കാനഡ 450 കോടി ഡോളർ സൈനിക സഹായം നൽകിയിട്ടുണ്ട്.
ജൂണിൽ 2,160 CRV7 റോക്കറ്റുകൾ നൽകുമെന്ന് കാനഡ പ്രഖ്യാപിച്ചിരുന്നു. കെട്ടിടങ്ങളെയോ ടാങ്കുകളെയോ സൈനികരെയോ ആക്രമിക്കാൻ വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത വാർഹെഡുകൾ സജ്ജീകരിക്കാവുന്നതാണ് ഈ CRV7 റോക്കറ്റുകൾ.