പാരിസ് : പാരിസ് പാരാലിംപിക്സിൽ കനേഡിയൻ ഡിസ്കസ് ത്രോ താരം ജെസ്സി സെസ്യു വെള്ളി മെഡൽ നേടി. ടൊറൻ്റോ സ്വദേശിയായ ജെസ്സി സെസ്യു 53.24 മീറ്റർ എറിഞ്ഞാണ് നേട്ടം സ്വന്തമാക്കിയത്. ജെസ്സിയേക്കാൾ നാല് മീറ്ററിലധികം ദൂരം ഡിസ്കസ് പായിച്ച ഉസ്ബെക്കിസ്ഥാൻ താരം സ്വർണ്ണം കരസ്ഥമാക്കി.
ജനനസമയത്ത് സ്ട്രോക്ക് മൂലമുണ്ടാകുന്ന നേരിയ സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥയാണ് ജെസ്സി സെസ്യുവിന്റെ പ്രതിസന്ധി. ചെറുപ്പത്തിൽ തന്നെ സെസ്യു പാരാ സ്പോർട്സിൽ എത്തിയിരുന്നു.