ടൊറൻ്റോ : ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളി വിദ്യാർത്ഥി ബെൻ ജോൺ ഈപ്പനായി (26) ഗോ ഫണ്ട് സമാഹരിക്കുന്നു. ശവസംസ്കാരച്ചെലവുകൾക്കും വിദ്യാഭ്യാസ വായ്പ അടച്ചു തീർക്കുന്നതിനുമാണ് ഗോ ഫണ്ട് സമാഹരണം ആരംഭിച്ചതെന്ന് സഹോദരൻ ബോണി എം ഈപ്പൻ അറിയിച്ചു.
കല്ലൂപ്പാറ അമ്പാട്ടുഭാഗം മേലോട്ടിൽ ബിജു ഈപ്പന്റെയും ലിസി ഈപ്പന്റെയും മകനായ ബെൻ കല്ലുപ്പാറ മടത്തുംഭാഗം ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്നു. സെപ്റ്റംബർ 5 വ്യാഴാഴ്ച വെളുപ്പിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സഹോദരങ്ങൾ : ബോണി എം ഈപ്പൻ (കാനഡ), കുക്കു സാറ ഈപ്പൻ (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.