വൻകൂവർ : വെള്ളിയാഴ്ച രാത്രി ബ്രിട്ടിഷ് കൊളംബിയ ലാംഗ്ലിയിലെ ഹൈവേ 1-ൽ ഉണ്ടായ വാഹനാപകടത്തിൽ ടോ ട്രക്ക് ഡ്രൈവർ മരിച്ചു, മറ്റൊരാൾക്കു ഗുരുതരമായി പരുക്കേറ്റു. രാത്രി ഒമ്പതരയോടെ 264 സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 1 റോഡിൽ ടോ ട്രക്ക് ഒരു സെമി ട്രക്കിൻ്റെ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ടോ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ലാംഗ്ലി ആർസിഎംപി സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ ടോ ട്രക്കിലെ യാത്രക്കാരനെ എയർലിഫ്റ്റ് ചെയ്തു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു. അപകടത്തെ തുടർന്ന് ഹൈവേ 1 ഏകദേശം 12 മണിക്കൂറോളം അടച്ചെങ്കിലും ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീണ്ടും തുറന്നതായി ഡ്രൈവ്ബിസി അറിയിച്ചു.