മിസ്സിസാഗ : മിസ്സിസാഗ ഹൈവേ 401-ലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം.
അമിത വേഗത്തിൽ എത്തിയ മിനിവാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരുക്കുകളോടെ ഒരു യുവാവിനെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാരാമെഡിക്കുകൾ പറയുന്നു. 23 വയസ്സുള്ള യുവതി ചികിത്സയിലിരിക്കെ മരിച്ചതായി പൊലീസ് അറിയിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ നിസാര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചു. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.