Sunday, March 1, 2026

മാരിടൈംസിൽ ഇന്ധനവില വർധിച്ചു

Maritime gas prices increase for first time in more than a month

ഹാലിഫാക്സ് : ഒരു മാസത്തിന് ശേഷം ഇതാദ്യമായി വെള്ളിയാഴ്ച രാവിലെ മൂന്ന് മാരിടൈം പ്രവിശ്യകളിലും ഇന്ധനവില വർധിച്ചു. നോവസ്കോഷ, ന്യൂബ്രൺസ് വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകളിൽ 0.8 സെൻ്റ് മുതൽ 3.5 സെൻ്റ് വരെയാണ് പെട്രോൾ വില വർധിച്ചത്. ഡീസൽ വിലയിലും ഈ മൂന്ന് പ്രവിശ്യകളിൽ വർധന ഉണ്ടായി.

നോവസ്കോഷ

പ്രവിശ്യ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വിലയിൽ 0.8 സെൻ്റ് വർധന രേഖപ്പെടുത്തി. ഇതോടെ ലിറ്ററിന് 152.6 സെൻ്റാണ് പുതിയ വില. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന്‍റെ വില ഇപ്പോൾ ലിറ്ററിന് 154.6 സെൻ്റാണ്. ഹാലിഫാക്സിൽ ഡീസൽ വില ഒറ്റരാത്രികൊണ്ട് 1.5 സെൻ്റാണ് വർധിച്ചത്. പുതിയ വില ലിറ്ററിന് 157.9 സെൻ്റ്. കെയ്പ് ബ്രെറ്റണിൽ ഡീസൽ ലിറ്ററിന് 159.8 സെൻ്റാണ് പുതിയ വില.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പ്രിൻസ് എഡ്വേഡ് ഐലൻഡിലെ സാധാരണ പെട്രോളിന്‍റെ വില 3.5 സെൻ്റ് വർധിച്ച് ലീറ്ററിന് 159.2 സെൻ്റാണ് വാഹനമോടിക്കുന്നവർ ഇപ്പോൾ നൽകുന്നത്. അതേസമയം ദ്വീപിൽ ഡീസൽ വിലയിൽ മാറ്റമില്ല. ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 165.1 സെൻ്റാണ്.

ന്യൂബ്രൺസ് വിക്

ന്യൂബ്രൺസ് വിക്കിൽ സാധാരണ പെട്രോളിന്‍റെ വിലയിൽ ഒറ്റരാത്രികൊണ്ട് 2.2 സെൻ്റാണ് വർധിച്ചത്. ഇതോടെ പുതിയ പരമാവധി വില ലിറ്ററിന് 154.5 സെൻ്റ് ആയി. പെട്രോൾ വില വർധനക്ക് ഒപ്പം ഡീസൽ വിലയിലും വർധന ഉണ്ടായി. 0.3 സെൻ്റാണ് ഡീസൽ വില വർധിച്ചത്. ഡീസൽ ലിറ്ററിന് 161.2 സെൻ്റാണ് പുതിയ വില.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!