ഓട്ടവ : സെൻട്രൽ ഒൻ്റാരിയോ ഓറഞ്ച്‌വില്ലിൽ നടന്ന മയക്കുമരുന്ന് കള്ളക്കടത്ത് അന്വേഷണത്തിൽ കൊക്കെയ്നും ആയുധങ്ങളും പിടിച്ചെടുത്ത് ഡഫറിൻ ഒപിപി. അന്വേഷണത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് ഓറഞ്ച്‌വില്ലിലെ മാഡിസൺ അവന്യൂവിലുള്ള കെട്ടിടത്തിൽ റെയ്‌ഡ് നടത്തിയതായി ഡഫറിൻ ഒപിപി അറിയിച്ചു.

കെട്ടിടത്തിൽ നിന്നും 62 ഗ്രാം കൊക്കെയ്ൻ, 18 ഹൈഡ്രോമോർഫോൺ ഗുളികകൾ, നാല് ഗ്രാം ഫെൻ്റനൈൽ, 4,000 ഡോളർ, രണ്ട് ടേസറുകൾ, 22 കാലിബർ റൈഫിൾ എന്നിവയും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് 35 വയസ്സുള്ള ഓറഞ്ച്‌വിൽ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മയക്കുമരുന്ന് കള്ളക്കടത്ത്, അനധികൃത ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കും.