ടൊറൻ്റോ : ഇന്നലെ രാത്രി ബ്ലോർ-യങ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതിയെ പിന്തുടരുന്നതിനിടെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായി ടൊറൻ്റോ പൊലീസ്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.

സംശയാസ്പദമായി പ്ലാറ്റ്‌ഫോമിൽ ഒരാളെ കണ്ടെത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥൻ ഇയാളെ പിന്തുടർന്നതായി പൊലീസ് പറയുന്നു. പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരുക്കേൽക്കുകയായിരുന്നു. 30 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും ഒരു തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥൻ്റെ പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വെളിപ്പെടുത്തി.
