ഓട്ടവ : മൂന്ന് കനേഡിയൻ പ്രവിശ്യകൾ പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, കെബെക്ക് പ്രവിശ്യകളാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ സെപ്റ്റംബർ 14-20
ഒൻ്റാരിയോ
സെപ്റ്റംബർ 17-ന് നടന്ന ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി ഗ്രാജ്വേറ്റ്സ് സ്ട്രീമുകളിലെ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇതിൽ, 1,249 ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് കാൻഡിഡേറ്റുകൾക്കും 194 എണ്ണം പിഎച്ച്ഡി ബിരുദധാരികൾക്കുമാണ് ലഭിച്ചത്.

OINP-യുടെ എക്സ്പ്രസ് എൻട്രി ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീമിലുള്ളവർക്കായി സെപ്തംബർ 19-ന് പ്രവിശ്യ മറ്റൊരു നറുക്കെടുപ്പ് നടത്തി. ഈ നറുക്കെടുപ്പിൽ 1,424 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്. 505-528 CRS സ്കോർ ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.
ബ്രിട്ടിഷ് കൊളംബിയ
ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമും (ബിസി പിഎൻപി) സെപ്റ്റംബർ 17-ന് നറുക്കെടുപ്പ് നടത്തി. ഇതിൽ 163 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
35 സാങ്കേതിക തൊഴിലുകൾ ഉൾപ്പെടെ BC PNP സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകൾക്ക് കീഴിൽ നടന്ന പൊതു BC PNP നറുക്കെടുപ്പിൽ 62 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ, 43 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസുമാർ, ഇൻസ്ട്രക്ടർമാർ (NOC 42202) എന്നിവർക്കും പുതിയ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകിയതായി ഐആർസിസി അറിയിച്ചു. ഇതോടൊപ്പം 2023-ൻ്റെ അവസാനത്തിൽ ബ്രിട്ടിഷ് കൊളംബിയ അവതരിപ്പിച്ച പുതിയ കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 29 അപേക്ഷകർക്കും ഇൻവിറ്റേഷൻ ലഭിച്ചു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 29 ഉദ്യോഗാർത്ഥികൾക്കും സ്ഥിര താമസത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി.

കെബെക്ക്
സെപ്റ്റംബർ 5-ന് നടന്ന ഏറ്റവും പുതിയ കെബെക്ക് അരിമ നറുക്കെടുപ്പിൽ റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് (RSWP) കീഴിൽ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ 1,417 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ലെവൽ 7 വാക്കാലുള്ള ഫ്രഞ്ച് പ്രാവീണ്യമുള്ള 575 പോയിൻ്റിന് തുല്യമോ അതിൽ കൂടുതലോ സ്കോർ ഉള്ള അപേക്ഷകരെയാണ് നറുക്കെടുപ്പിൽ തിരഞ്ഞെടുത്തത്. കഴിഞ്ഞ നറുക്കെടുപ്പിനെ അപേക്ഷിച്ച് കട്ട്ഓഫ് സ്കോർ അഞ്ച് പോയിൻ്റ് കുറഞ്ഞു. ഫെഡറൽ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിന് സമാനമായ രീതിയിൽ, കെബെക്ക് സൗജന്യ കമ്പ്യൂട്ടറൈസ്ഡ് പ്ലാറ്റ്ഫോമായ Arrima ഉപയോഗിച്ച് യോഗ്യതയുള്ള തൊഴിലാളികളുടെ അപേക്ഷകൾ പരിഗണിക്കുന്നു. എന്നാൽ, കെബെക്കിൻ്റെ സ്കോറിംഗ് സിസ്റ്റം, എക്സ്പ്രസ് എൻട്രി സിസ്റ്റത്തിലെ പോലെ അല്ല എന്ന പ്രത്യേകതയും കെബെക്ക് അരിമ നറുക്കെടുപ്പുകൾക്ക് ഉണ്ട്. 2024-ൽ 31,950 അപേക്ഷകരെ സ്വീകരിക്കാനാണ് കെബെക്ക് നിശ്ചയിച്ചിട്ടുള്ളത്.