വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുമ്പോൾ ആദ്യഘട്ടത്തിൽ മയക്കുമരുന്ന് നയവും ഭവനക്ഷാമവും ഉയർത്തിക്കാട്ടി പാർട്ടികൾ. റിച്ച്മണ്ടിലെ കുത്തിവയ്പ്പ് സൈറ്റുകൾ അടച്ചുപൂട്ടാനും അവയെ മയക്കുമരുന്ന് ഗുഹകൾ എന്ന് വിളിക്കാനും ബിസി കൺസർവേറ്റീവുകൾ പ്രതിജ്ഞാബദ്ധമാണെന്ന് ചുണ്ടിക്കാട്ടി പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രസ്താവനയിറക്കി. പിന്നാലെ മറ്റ് പാർട്ടി സ്ഥാനാർത്ഥികളും ഈ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തി.

അതേസമയം ഈ മാസം ആദ്യം മുൻ ബിസി ലിബറൽ ഗവൺമെൻ്റിൽ കാബിനറ്റ് മന്ത്രിയായിരുന്ന റസ്താദ് സുരക്ഷിത മയക്കുമരുന്ന് കുത്തിവയ്പ്പ് സൈറ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. റസ്താദിന്റെ ഈ നയത്തിനെതിരെ ഫർസ്റ്റെനോ രംഗത്തെത്തി. റസ്താദ് സുരക്ഷിതമായ കുത്തിവയ്പ്പ് സൈറ്റുകൾക്ക് ധനസഹായം നൽകിയിരുന്നുവെന്ന് ഫർസ്റ്റെനോ ചൂണ്ടിക്കാട്ടി.
ന്യൂ ഡെമോക്രാറ്റ് ലീഡർ ഡേവിഡ് എബിയും ബിസി കൺസർവേറ്റീവ് നേതാവ് ജോൺ റസ്റ്റാഡും ആദ്യ ദിവസങ്ങളിൽ മെട്രോ വൻകൂവർ, റിച്ച്‌മണ്ട്, നോർത്ത് വൻകൂവർ തുടങ്ങിയ നഗരപ്രദേശങ്ങളിലാണ് പ്രചാരണം നടത്തിയത്. വൻകൂവറിലെ ഡൗൺടൗൺ ഈസ്റ്റ്സൈഡ് CRAB പാർക്കിലാണ് റസ്താദ് പ്രചാരണം ആരംഭിച്ചത്.
