Sunday, February 15, 2026

ചൈൽഡ് പോണോഗ്രഫി: നോവസ്കോഷ സ്വദേശി അറസ്റ്റിൽ

Nova Scotia man arrested on child pornography charges

ഹാലിഫാക്സ് : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവെച്ച നോവസ്കോഷ മൗണ്ട് പ്ലസൻ്റ് സ്വദേശിയെ അറസ്റ്റ് ചെയ്ത് ആർസിഎംപി. തങ്ങളുടെ സർവീസ് ഉപയോഗിച്ച് ആരോ ചൈൽഡ് പോണോഗ്രഫി നവമാധ്യമങ്ങളിൽ പങ്കുവെക്കുന്നതായി ഒരു ഇലക്ട്രോണിക് സർവീസ് പ്രൊവൈഡർ പൊലീസിനെ അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. വിൻസ്റ്റൺ കെചെഗോ (31)യാണ് രണ്ട് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പങ്കുവെച്ചതിനും മൂന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വച്ചതിനും അറസ്റ്റിലായത്.

നോവസ്കോഷ ആർസിഎംപിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സെപ്റ്റംബർ 11-ന് മൗണ്ട് പ്ലസൻ്റിലുള്ള വിൻസ്റ്റൺ കെചെഗോയുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തി. അറസ്റ്റിലായ കെചെഗോയെ ഉപാധികളോടെ വിട്ടയച്ചു. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വെച്ചതായി സംശയിക്കുന്നവരെക്കുറിച്ച് വിവരം നൽകണമെന്ന് നോവസ്കോഷ ആർസിഎംപി നിർദ്ദേശിച്ചു. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ചൈൽഡ് ആൻഡ് ഫാമിലി സർവീസസ് ആക്ട് പ്രകാരം പിഴ ചുമത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!