മിസ്സിസാഗ : നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മാലിന്യ ട്രക്ക് ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഗോർവേ ഡ്രൈവിനും ഡെറി റോഡിനും സമീപം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നതെന്ന് പീൽ പൊലീസ് അറിയിച്ചു.

അപകടസ്ഥലത്ത് നിന്നും ഒരു പുരുഷനെയും സ്ത്രീയെയും ഗുരുതരാവസ്ഥയിൽ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡെറി റോഡിൻ്റെ എല്ലാ പാതകളും ഗോർവേ ഡ്രൈവിൽ നിന്ന് ഹൈവേ 427 ൻ്റെ പടിഞ്ഞാറ് ഭാഗത്തേക്ക് രണ്ട് ഭാഗത്തേക്കും അടച്ചു.