വിനിപെഗ് : കനത്ത മഴ പെയ്യുന്ന വടക്കൻ മാനിറ്റോബയിലുടനീളം പ്രത്യേക മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) . ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ തിങ്കളാഴ്ച വൈകിട്ട് വരെ നീണ്ട് നിൽക്കും. തഡൂൾ ലേക്ക്, ചർച്ചിൽ എന്നിവിടങ്ങളിൽ ഇന്നും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇസിസിസി അറിയിച്ചു. കൂടാതെ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റ് പ്രതീക്ഷിക്കാം.

തഡൂൾ ലേക്കിൽ വെറും 24 മണിക്കൂറിനുള്ളിൽ 50 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം ചർച്ചിലിന് 25 മില്ലിമീറ്ററിൽ കൂടുതൽ ലഭിക്കാനും സാധ്യതയുണ്ട്. തോംസണിന് വടക്കുള്ള എല്ലാ കമ്മ്യൂണിറ്റിയിലും ഏകദേശം 25 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ പെയ്യുമെന്ന്,” ECCC കാലാവസ്ഥാ നിരീക്ഷകൻ ജേസൺ നൈറ്റ് പറഞ്ഞു. ഈ പ്രദേശത്ത് ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. ചർച്ചിലിൽ തിങ്കളാഴ്‌ച രാത്രി മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു.