പലരുടെയും പ്രശ്നം നല്ല ഉറക്കം കിട്ടാത്തതാണ്. പലകാരണങ്ങൾ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. നന്നായി ഉറങ്ങുന്നതിനായി നമ്മുടെ തലയിണ വരെ നമ്മളെ സഹായിക്കും.കിടക്കുമ്പോൾ തല, കഴുത്ത്, തോള്‍ എന്നിവയ്ക്ക് താങ്ങ് നല്‍കുന്നതിനാണ് ബെഡ്പില്ലോ. അലര്‍ജി പ്രശ്നമുള്ളവര്‍ഗുണമേന്മ കൂടുതലുള്ള ഹൈപ്പോഅലര്‍ജെനിക് വൂള്‍ കൊണ്ടുള്ള തലയിണ ഉപയോഗിക്കാം. കഴുത്തിൻ്റെ പ്രശ്നമുള്ളവര്‍ക്ക് വെള്ളം നിറച്ച തലയിണ ഉപയോഗിക്കാം .
12 മുതല്‍ 18 മാസം കൂടുമ്പോൾ തലയിണ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെ തലയിണക്കവറുകള്‍ വൃത്തിയാക്കണം. ആഴ്ചയിലൊരിക്കല്‍ 130-140 ഡിട്രി ഫാരന്‍ഹീറ്റില്‍ തലയിണ കഴുകുന്നത് പൊടി ഇല്ലാതാക്കാൻ സഹായിക്കും.കിടക്കുമ്പോൾ കഴുത്തുവേദന ഉണ്ടാകാൻ ഇടയില്ലാത്ത ഉറങ്ങാൻ ശ്രമിക്കണം.

അതിനായി ഒരുവശം ചരിഞ്ഞ് കിടക്കുന്നയാളുടെ താഴെ വശത്തെ ചെവിക്കും ആ തോളിനു മിടയിലെ അകലം നികത്തുന്ന കട്ടിയാണ് തലയിണയ്ക്ക് വേണ്ടത്. നിവര്‍ന്നു കിടക്കുമ്പോള്‍ തല മുന്നിലേക്ക് കൂടുതല്‍ ഉയര്‍ന്നിരിക്കാതിരിക്കാന്‍ കനം കുറഞ്ഞത് മതി. നടുവേദന വരാതിരിക്കാന്‍ വയറിനു കീഴെ കനം കുറഞ്ഞ തലയിണ വയ്ക്കണം. കിടന്നുകൊണ്ട് പുസ്കതം വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലയിണ കൊണ്ട് തലയ്ക്ക് താങ്ങ് നല്‍കാൻ ശ്രദ്ധിക്കണം.