മൺട്രിയോൾ : ശനിയാഴ്ച രാത്രി നഗരമധ്യത്തിലെ മെട്രോ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കുത്തേറ്റ് യുവാവ് മരിച്ചതായി മൺട്രിയോൾ പൊലീസ് റിപ്പോർട്ട് ചെയ്തു. രാത്രി ഏകദേശം പതിനൊന്നരയോടെ കിഴക്കോട്ടുള്ള ട്രെയിൻ പ്ലാറ്റ്‌ഫോമിൽ മറ്റൊരാളുമായുണ്ടായ തർക്കത്തെ തുടർന്നാണ് 37 വയസ്സുള്ള യുവാവിന് കുത്തേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുന്നു. മൺട്രിയോളിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 29-ാമത്തെ കൊലപാതകമാണിത്.