Tuesday, October 13, 2026

കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റ് വിതരണം ഒക്ടോബർ 18-ന്

New Canada Child Benefit Payment To Be Sent On October 18

ഓട്ടവ : യോഗ്യരായ കനേഡിയൻ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമേകുന്ന കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) ഒക്ടോബർ 18-ന് വിതരണം ചെയ്യും. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതിനുള്ള, അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. കാനഡ ചൈൽഡ് ടാക്‌സ് ബെനിഫിറ്റ് (CCTB), യൂണിവേഴ്‌സൽ ചൈൽഡ് കെയർ ബെനിഫിറ്റ് (UCCB) തുടങ്ങിയവയ്ക്ക് പകരമായി 2016 ജൂലൈയിലാണ് കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) ആരംഭിച്ചത്. നവംബർ 20, ഡിസംബർ 20 എന്നീ തീയതികളിലാണ് അടുത്ത പേയ്‌മെൻ്റുകൾ വിതരണം ചെയ്യുന്നത്.

കുട്ടിയുടെ പ്രായം, രക്ഷിതാവിൻ്റെ റസിഡൻസി സ്റ്റാറ്റസ്, കുടുംബത്തിൻ്റെ വരുമാനം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിസിബിയുടെ യോഗ്യത നിർണ്ണയിക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കാനഡ ചൈൽഡ് ബെനിഫിറ്റ് ലഭിക്കും. കുട്ടിക്ക് 18 വയസ്സ് തികയുന്ന മാസം വരെ പേയ്‌മെൻ്റുകൾ ലഭിക്കുന്നത് തുടരും. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,787 ഡോളർ ആണ്. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,570 ഡോളർ ആയിരിക്കും ലഭിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!