Wednesday, October 15, 2025

31 പ്രിഡേറ്റർ ഡ്രോണുകൾ: കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യ-യുഎസ്

സായുധ സേനയുടെ നിരീക്ഷണ ശേഷി വർധിപ്പിക്കാൻ, 31 പ്രിഡേറ്റർ ഡ്രോണുകൾ ഏറ്റെടുക്കുന്നതിന് 32,000 കോടി രൂപയുടെ കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങി ഇന്ത്യയും യുഎസും. അറ്റകുറ്റപ്പണികൾ, ഓവർഹോൾ എന്നിവ സ്ഥാപിക്കുന്നതിനായി ഇന്ത്യയിൽ സൗകര്യമൊരുക്കുകയും ചെയ്യും. യുഎസുമായുള്ള കരാറിനെക്കുറിച്ച് ഇന്ത്യ വർഷങ്ങളായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും, ഏതാനും ആഴ്‌ച മുമ്പ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ അന്തിമ തടസ്സങ്ങൾ നീങ്ങുകയായിരുന്നു.

സുരക്ഷാ കാബിനറ്റ് കമ്മിറ്റി കഴിഞ്ഞയാഴ്ച 31 പ്രിഡേറ്റർ ഡ്രോണുകൾ ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകി. അതിൽ 15 എണ്ണം ഇന്ത്യൻ നേവിക്കും ബാക്കിയുള്ളവ വ്യോമസേനയ്ക്കും കരസേനയ്ക്കും തുല്യമായി വിഭജിക്കുകയും ചെയ്യും. 31 പ്രിഡേറ്റർ ഡ്രോണുകൾക്കും എംആർഒയ്ക്കും വേണ്ടി യുഎസ് സർക്കാരുമായുള്ള ഫോറിൻ മിലിട്ടറി വിൽപ്പന കരാർ നാളെ (ചൊവ്വാഴ്‌ച) ഒപ്പുവെക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ജോയിൻ്റ് സെക്രട്ടറിയും നാവിക സംവിധാനങ്ങളുടെ അക്വിസിഷൻ മാനേജരും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!