ഷാർലെറ്റ്ടൗൺ : ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സീസൺ ആരംഭിക്കാനിരിക്കെ ഫ്ലൂ, കോവിഡ്-19 വാക്സിൻ വിതരണം ആരംഭിച്ച് പ്രിൻസ് എഡ്വേഡ് ഐലൻഡ്. ഈ രോഗങ്ങളുടെ വ്യാപനം തടയുന്നതിനും തങ്ങളെയും ചുറ്റുമുള്ളവരെയും സംരക്ഷിക്കുന്നതിനും വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് പ്രവിശ്യ ആരോഗ്യമന്ത്രി മാർക്ക് മക്ലെയ്ൻ നിർദ്ദേശിച്ചു.

രണ്ട് വാക്‌സിനുകളും സൗജന്യമാണ്. ഫാമിലി ഡോക്ടർമാർ, നഴ്‌സ് പ്രാക്ടീഷണർമാർ, കമ്മ്യൂണിറ്റി ഫാർമസികൾ, പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് എന്നിവയിലൂടെ പ്രിൻസ് എഡ്വേഡ് ഐലൻഡ് നിവാസികൾക്ക് വാക്സിൻ സ്വീകരിക്കാം. കൂടാതെ പബ്ലിക് ഹെൽത്ത് നഴ്സിംഗ് വഴി 1-844-975-3303 എന്ന നമ്പറിൽ വിളിച്ചോ സ്കിപ്പ് ദി വെയ്റ്റിംഗ് റൂം സന്ദർശിച്ചോ അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യാം. രണ്ട് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള “ഫ്ലൂമിസ്റ്റ്” നാസൽ സ്പ്രേ വാക്സിൻ പബ്ലിക് ഹെൽത്ത് നഴ്‌സിങ് ക്ലിനിക്കുകൾ വഴി മാത്രമായിരിക്കും ലഭിക്കുക.