ബ്രാംപ്ടണ്‍:ശനിയാഴ്ച രാവിലെ ബ്രാംപ്ടണിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു .ഹൈവേ റഥര്‍ഫോര്‍ഡ് റോഡ് സൗത്ത്, സെല്‍ബി റോഡ് ഏരിയയില്‍ രാവിലെ 6 മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന്് പീല്‍ പൊലീസ് പറഞ്ഞു.ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.

ഒരാളുടെ നില ഗുരുതരമാണ് അയാളെ ട്രോമ സെന്ററിലേക്ക് മാറ്റി , നിസാര പരിക്കുകളുള്ള മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. കുറിച്ച് കുടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.അന്വേഷണം പുരോഗമിക്കുന്നു.