താന്‍ വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചതായി നടന്‍ ബാല. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും വ്യക്തമാക്കാൻ നടൻ തയ്യാറായില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ഒരിക്കലും വരരുതെന്നും താരം പറയുന്നു. തന്‍റെ 250 കോടി സ്വത്ത് തട്ടി എടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അത് ആര്‍ക്ക് കൊടുക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ബാല പറയുന്നു.
പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പറഞ്ഞ താരം താൻ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും പറയുന്നു . മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ചലച്ചിത്ര ബാല 2019ലാണ് ഡിവോഴ്‍സായത്. മകളെ കാണാൻ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ക്കെതിരെ നടൻ ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വ്യക്തമാക്കിയത്. തുടര്‍ന്ന് നടൻ ബാല ഒരു വിഡിയോയിലൂടെ പ്രതികരിച്ചു. മകള്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. മുൻ ഭാര്യയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

അതേ സമയം സൈബറിടത്ത് ഉയരുന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. ഇനി ഞങ്ങളുടെ ജീവിതം ഒരു ചര്‍ച്ച വിഷയമാക്കരുത്, അച്ഛനില്ലാത്ത കുടുംബത്തില്‍ അമ്മയും ഞാനും അനിയത്തിയും എന്‍റെ മകളും അടങ്ങുന്ന നാല് പെണ്ണുങ്ങള്‍ മാത്രമാണ്. സമാധാനത്തോടെ ജീവിക്കാനും, സന്തോഷിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്രയും കാലം മൗനമായി നിന്നിട്ടും ഞങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. അത് ഞങ്ങളുടെ സംഗീത ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ബാധിച്ചു. ഞങൾക്ക് അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തരുത്. ഇനിയും ഒരു വീഴ്ച ഉണ്ടായാൽ അതിൽ നിന്ന് ഉയർന്നു വരാൻ സാധിക്കുമോയെന്ന് അറിയില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കു വച്ച കത്തിൽ അമൃതയും അഭിരാമിയും പറയുന്നു.