ഓട്ടവ : ബാങ്ക് ഓഫ് കാനഡ ഏറ്റവും പുതിയ പലിശ നിരക്ക് ഇന്ന് രാവിലെ പ്രഖ്യാപിക്കും. സെൻട്രൽ ബാങ്ക് അതിൻ്റെ പ്രധാന പോളിസി പലിശ നിരക്ക് ഈ വർഷം ഇതുവരെ മൂന്ന് തവണ 25 ബേസിസ് പോയിൻ്റ് വീതം കുറച്ച് 4.25 ശതമാനമാക്കിയിട്ടുണ്ട്.

ബാങ്ക് ഓഫ് കാനഡയുടെ ലക്ഷ്യമായ രണ്ട് ശതമാനത്തേക്കാൾ താഴെയായി വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറിൽ 1.6 ശതമാനമായി കുറഞ്ഞതോടെ ഇന്ന് അടിസ്ഥാന പലിശനിരക്ക് 50 ബേസിസ് പോയിൻ്റ് കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. എന്നാൽ സെൻട്രൽ ബാങ്ക് കഴിഞ്ഞ മൂന്ന് തവണത്തേത് പോലെ പലിശ നിരക്ക് ക്വാർട്ടർ-പോയിൻ്റ് കുറയ്ക്കലാകും നടത്തുക എന്നും പ്രതീക്ഷിക്കുന്നു.