Saturday, October 17, 2026

വിദേശ വിദ്യാർത്ഥികൾ ചൂഷണത്തിന് ഇരയാകുന്നു: ഫെഡറൽ പിന്തുണ തേടി ബ്രാംപ്ടൺ മേയർ

Brampton calls for government support to help combat exploitation of international students

ബ്രാംപ്ടൺ : നഗരത്തിൽ ചൂഷണത്തിന് ഇരയാകുന്ന രാജ്യാന്തര വിദ്യാർത്ഥികളെ സഹായിക്കാൻ ഫെഡറൽ സർക്കാരിന്‍റെ പിന്തുണ അഭ്യർത്ഥിച്ച് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ. കാനഡയിൽ ഏറ്റവും കൂടുതൽ രാജ്യാന്തര വിദ്യാർത്ഥികളുള്ള നഗരമായ ബ്രാംപ്ടണിൽ നിരവധി വിദേശ വിദ്യാർത്ഥികൾ ലൈംഗികചൂഷണത്തിന് അടക്കം ഇരയാകുന്നുണ്ടെന്നും മേയർ പറയുന്നു. താമസിക്കാനൊരിടം കണ്ടെത്താനോ അതിനുള്ള പണം നൽകാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിനികളെ ഭൂവുടമകള്‍ ചൂഷണം ചെയ്യുന്നതായി പാട്രിക് ബ്രൗൺ പറഞ്ഞു. എൻഫോഴ്‌സ്‌മെൻ്റ് ടീമിന്‍റെ നേതൃത്വത്തിൽ, രാജ്യാന്തര വിദ്യാർത്ഥികൾ നേരിടുന്ന ചൂഷണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂവുടമകളുമായി ബന്ധപ്പെടുമ്പോൾ സ്വത്തും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിറ്റി പുതിയ 39 ബൈലോ ഓഫീസർമാരെ നിയമിക്കുമെന്നും മേയർ അറിയിച്ചു.

രാജ്യാന്തര വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നതിനെ ചെറുക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിക്കുന്നതിനായി ബ്രാംപ്ടൺ സിറ്റി ഉദ്യോഗസ്ഥരും പീൽ റീജനൽ പൊലീസും സോഷ്യൽ സർവീസ് ഗ്രൂപ്പുകളും സംയുക്ത യോഗം ചേർന്നിരുന്നു. രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വീടുകൾ, തൊഴിൽ ഉറവിടങ്ങൾ, മനുഷ്യക്കടത്ത് തടയാൻ നടപടികൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്നതിന് കൾച്ചറൽ സെൻസിറ്റീവ് പൈലറ്റ് പ്രോഗ്രാമുകൾ ആരംഭിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചതായി മേയർ പാട്രിക് ബ്രൗൺ അറിയിച്ചു.

വ്യാജ വാടക പരസ്യങ്ങൾ വഴി രാജ്യാന്തര വിദ്യാർത്ഥികളെ പ്രത്യേകിച്ച് പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നതായി സെപ്റ്റംബറിൽ കമ്മ്യൂണിറ്റി സർവീസസ് ചെയർ 1, 5 വാർഡുകളിലെ റീജനൽ കൗൺസിലർ റൊവേന സാൻ്റോസ് ആരോപിച്ചിരുന്നു. ബ്രാംപ്ടണിലെ രാജ്യാന്തര വിദ്യാർത്ഥിനികളുടെ ഈ ദുരവസ്ഥ കോവിഡ് മഹാമാരിക്കാലത്ത് ആരംഭിച്ചതാണെന്നും നഗരത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ വീടുകളുടെ അഭാവമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കാൻ കാരണമെന്നും അവർ ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!