Friday, December 26, 2025

ഓസ്കർ ചുഴലിക്കാറ്റ്: കിഴക്കൻ നോവസ്കോഷയിൽ കനത്ത മഴ

Special weather statements, rainfall warnings issued in eastern Nova Scotia

ഹാലിഫാക്സ് : ഓസ്കർ ചുഴലിക്കാറ്റ് അറ്റ്‌ലാൻ്റിക് കാനഡയിലേക്ക് നീങ്ങിയതോടെ കിഴക്കൻ നോവസ്കോഷയിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. ഇന്ന് വൈകിട്ട് ആരംഭിച്ച് നാളെ വൈകിട്ട് വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിഡ്‌നി മെട്രോയിലും കെയ്പ് ബ്രെറ്റൺ കൗണ്ടിയിലും റിച്ച്‌മണ്ട് കൗണ്ടിയിലും 40 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. എന്നാൽ, പ്രാദേശികമായി ഉയർന്ന അളവിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴ റോഡുകളിൽ വെള്ളക്കെട്ടിനും താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. സിഡ്‌നി മെട്രോ, കെയ്പ് ബ്രെറ്റൺ കൗണ്ടി, ഗൈസ്‌ബറോ കൗണ്ടി, ഇൻവർനെസ് കൗണ്ടി എന്നിവിടങ്ങളിലും മാബൗവിലും വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ 30 മുതൽ 40 മില്ലിമീറ്റർ വരെ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!