മൺട്രിയോൾ : വെസ്റ്റ് മൺട്രിയോളിലെ സാലബെറി-ഡി-വാലിഫീൽഡിലുള്ള കോസെറ്റ് സ്ട്രീറ്റിലെ വീടിന് തീപിടിച്ച രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ വീട്ടിൽ അബോധാവസ്ഥയിൽ രണ്ടുപേരെയും കണ്ടെത്തി. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പിന്നീട് മരിച്ചതായി കെബെക്ക് പ്രവിശ്യാ പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പ്രായമോ പരസ്പര ബന്ധമോ വ്യക്തമല്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.