ഓട്ടവ : ഈ ആഴ്ച നാല് കനേഡിയൻ പ്രവിശ്യകൾ അതത് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപി) വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, കെബെക്ക് എന്നീ പ്രവിശ്യകളാണ് പിഎൻപി നറുക്കെടുപ്പിലൂടെ അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്.
ബ്രിട്ടിഷ് കൊളംബിയ
ഒക്ടോബർ 22-ന്, ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകൾക്ക് കീഴിലുള്ള കാറ്റഗറി അടിസ്ഥാനത്തിലുള്ള നറുക്കെടുപ്പുകളിലൂടെ 125 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. വിദഗ്ദ്ധ തൊഴിലാളികൾക്കും അന്തർദേശീയ ബിരുദ സ്ട്രീമുകൾക്കും അവരുടെ എക്സ്പ്രസ് എൻട്രി വകഭേദങ്ങൾക്കും കീഴിലുള്ള 35 ടെക് തൊഴിലുകൾക്കായി ടാർഗെറ്റുചെയ്ത നറുക്കെടുപ്പിൽ 60 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ, 41 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസുമാർ, ഇൻസ്ട്രക്ടർമാർ (NOC 42202) എന്നിവർക്കും പുതിയ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകിയതായി ഐആർസിസി അറിയിച്ചു. ഇതോടൊപ്പം ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 11 അപേക്ഷകർക്ക് സ്ഥിര താമസത്തിനായി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. 2023 അവസാനം അവതരിപ്പിച്ച, നിർമ്മാണവുമായി ബന്ധപ്പെട്ട 25 തൊഴിലുകളിൽ പരിചയമുള്ള 10 അപേക്ഷകരെയും ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
മാനിറ്റോബ
ഒക്‌ടോബർ 24-ന് മാനിറ്റോബ അതിൻ്റെ PNP നറുക്കെടുപ്പിലൂടെ പ്രവിശ്യ മൊത്തം 253 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം നറുക്കെടുപ്പിൽ 47 അപേക്ഷകരെയും ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീം വഴി യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്ന 156 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. കൂടാതെ സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ സ്ട്രീമിൽ 50 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡ് (PEI) സെപ്റ്റംബർ 20-ന് നടന്ന നറുക്കെടുപ്പിൽ 48 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഈ PEI PNP നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞ പോയിൻ്റ് പരിധി 97 ആയിരുന്നു.
കെബെക്ക്
സെപ്റ്റംബർ 19-ന് നടന്ന നറുക്കെടുപ്പിൽ റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് കീഴിലുള്ള 1650 ഉദ്യോഗാർത്ഥികൾക്ക് കെബെക്ക് ഇൻവിറ്റേഷൻ നൽകി. ഈ ഉദ്യോഗാർത്ഥികൾക്ക് chelle québécoise des niveaux de compétence en français (NCLC) ൽ 7 വാക്കാലുള്ള ഫ്രഞ്ച് പ്രാവീണ്യം ആവശ്യമായിരുന്നു.