Sunday, February 8, 2026

മേയര്‍ക്കെതിരായി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തള്ളി കോടതി

തിരുവന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി തള്ളി. മേയറും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി.

സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്നാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ വാദം അംഗീകരിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു. അതേസമയം, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട് അഞ്ച് നിര്‍ദേശങ്ങള്‍ തിരുവനന്തപുരം സി.ജെ.എം. കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

അന്വേഷണം സുതാര്യമാകണം, അന്വേഷണത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനോ ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യോ ഇടപെടരുത്, ശാസ്ത്രീയ തെളിവുകള്‍ വസ്തുതാപരമാകണം, അന്വേഷണത്തില്‍ കാലത്താമസമുണ്ടാകരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!