Wednesday, March 11, 2026

കെംപ്‌റ്റ്‌വിൽ മെഡിക്കൽ ക്ലിനിക്കിൽ വെടിവെപ്പ്: ആളപായമില്ല

ഓട്ടവ : കെംപ്‌റ്റ്‌വിൽ മെഡിക്കൽ ക്ലിനിക്കിൽ ശനിയാഴ്ച്ച വെടിവെപ്പ് നടന്നതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്. അക്രമത്തിൽ ആളപായമില്ല. പുലർച്ചെ ഒന്നരയോടെയാണ് സോമർവിൽ റോഡിലെ മെഡിക്കൽ ക്ലിനിക്കിൽ വെടിവെപ്പ് നടന്നതെന്ന് OPP ഗ്രെൻവിൽ കൗണ്ടി ഡിറ്റാച്ച്മെൻ്റ് പറയുന്നു.

വെടിവെപ്പ് നടക്കുന്ന സമയത്ത് കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ല. സ്ഥലത്തെത്തിയ പൊലീസ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി കരുതുന്നില്ലെന്ന് OPP പറഞ്ഞു. അന്വേഷണം തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നവർ ഗ്രെൻവിൽ കൗണ്ടി OPP-യെ 1-888-310-1122 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!