ടൊറൻ്റോ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ടൊറൻ്റോ ഫുഡ് ബാങ്കിലേക്ക് പത്ത് ലക്ഷത്തിലധികം സന്ദർശകർ ഉണ്ടായാതായി റിപ്പോർട്ട്. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ കാണപ്പെടുന്ന വർധിച്ചുവരുന്ന ഡിമാൻഡ് ഇപ്പോഴും തുടരുകയാണ്. ടൊറൻ്റോ ഫുഡ് ബാങ്കുകളായ ഡെയ്‌ലി ബ്രെഡും നോർത്ത് യോർക്ക് ഹാർവെസ്റ്റും ‘ഹൂ ഈസ് ഹങ്ഗറി” എന്ന വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഡെയ്‌ലി ബ്രെഡ് ഫുഡ് ബാങ്ക് 2023 ഏപ്രിലിനും 2024 മാർച്ചിനും ഇടയിൽ 35 ലക്ഷം പേരാണ് സന്ദർശിച്ചത്. ഇത് ഫുഡ് ബാങ്കിന്റെ 41 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫുഡ് ബാങ്ക് സന്ദർശകരുടെ എണ്ണം മുൻ വർഷത്തേക്കാൾ 10 ലക്ഷത്തിലധികമായി വർധിച്ചതായും, കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ ഇപ്പോൾ 273% ഉയർന്നതായും റിപ്പോർട്ട് കണ്ടെത്തി.
