Sunday, August 17, 2025

കാനഡ പോസ്റ്റ് പണിമുടക്ക്: ചർച്ച ഇന്ന് മുതൽ പുനഃരാരംഭിക്കും

Canada Post, union gear up for renewed bargaining with special mediator

ഓട്ടവ : ഫെഡറൽ ഗവൺമെൻ്റ് നിയമിച്ച പ്രത്യേക മധ്യസ്ഥന്‍റെ നേതൃത്വത്തിൽ കാനഡ പോസ്റ്റും പണിമുടക്കുന്ന തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തിങ്കളാഴ്ച വീണ്ടും ചർച്ച പുനഃരാരംഭിക്കും. വ്യാഴാഴ്ച ഫെഡറൽ ഗവൺമെൻ്റ് നിയോഗിച്ച പ്രത്യേക മധ്യസ്ഥനായ പീറ്റർ സിംപ്സൺ പുതിയ ചർച്ചയ്ക്ക് നേതൃത്വം നൽകും. കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാനഡ പോസ്റ്റ് സമരം അവസാനിപ്പിക്കാൻ “ചർച്ചകളല്ലാതെ മറ്റൊരു പരിഹാരവും ഇല്ലെന്ന്” ഫെഡറൽ തൊഴിൽ മന്ത്രി സ്റ്റീവൻ മക് കിനോൺ വ്യക്തമാക്കിയിരുന്നു.

യൂണിയനും കാനഡ പോസ്റ്റും തമ്മിലുള്ള ചർച്ച ഇന്ന് പുനരാരംഭിക്കുമെന്ന് സിയുപിഡബ്ല്യു പ്രസിഡൻ്റ് ജാൻ സിംപ്‌സൺ സ്ഥിരീകരിച്ചു. പ്രത്യേക മധ്യസ്ഥനെ നിയമിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി കാനഡ പോസ്റ്റിൻ്റെ വക്താവ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. വേതന വർധന, ആരോഗ്യ-സുരക്ഷാ ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി പണിമുടക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (സിയുപിഡബ്ല്യു) അംഗങ്ങൾ വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ പ്രകടനം നടത്തിയിരുന്നു. പണിമുടക്കിനെ തുടർന്ന് കാനഡ പോസ്റ്റിന്റെ എല്ലാ മെയിൽ, പാഴ്‌സൽ സേവനങ്ങളും തടസ്സപ്പെട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!