നടൻ ബാല കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താൻ കൊച്ചി വിടുകയാണെന്ന് അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. പലരും കേരളത്തിൽ നിന്ന് ബാല താമസം മാറുകയാണോ എന്ന് വരെ കമൻ്റ ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കിപ്പുറം ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. ഒരു വിഡിയോയിലൂടെയാണ് തൻ്റെ പുതിയ വീട് ബാല പരിചയപ്പെടുത്തിയത്.
https://www.instagram.com/reel/DCjERvdyG-n/?utm_source=ig_web_copy_link
സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും പലരും വൈക്കമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലയ്ക്കൊപ്പം കോകിലയേയും വിഡിയോയിൽ കാണാൻ സാധിക്കും. ‘ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരും. ഞാൻ കൊച്ചി വിട്ടു പക്ഷെ ഞാൻ എപ്പോഴും നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.’ എന്നാണ് ബാല സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കായല്‍ക്കരയില്‍ വേസ്റ്റേണ്‍ രീതിയില്‍ ഒരുക്കിയ വിശാലമായ വീടിൻ്റെ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. വിവാഹസംബന്ധമായ നിരവധി വിവാദങ്ങൾക്കും നാലാം വിവാഹത്തിനും ശേഷം കേരളം വിടുകയാണ് എന്ന് നടൻ ബാല പറഞ്ഞിരുന്നു. എന്നാൽ, തൽക്കാലം കൊച്ചി വിട്ട് വൈക്കത്തേക്കാണ് താമസം മാറ്റിയിരിക്കുന്നത്. പുതിയ വീട് മനോഹരമാണെന്നും ഇതൊരു നല്ല തുടക്കമാകട്ടെ എന്നും ആരാധകർ കുറിച്ചു.
ഒക്ടോബര്‍ 23ന് ആയിരുന്നു ബാലയുടേയും കോകിലയുടെയും വിവാഹം. കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും നടനെ കുറിച്ച് ഡയറി വരെ എഴുതിയിട്ടുണ്ടെന്നും കോകില പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ എന്നിൽ ഞെട്ടലാണ് ഉണ്ടാക്കിയത്. വർഷങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന ഇഷ്ടമാണെന്നുമാണ് ബാല പറഞ്ഞത്. എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി. ആ ഡയറി ഒരിക്കലും കള്ളമല്ല. അതിൽ ആത്മാർത്ഥതയുണ്ടെന്നും ബാല പറഞ്ഞിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് മുന്‍ ഭാര്യയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.