Wednesday, March 11, 2026

മരുന്നില്ലാതെ ബി പി കുറയ്ക്കാൻ ഇതാ ചില വഴികൾ !

Natural Ways to Lower Blood Pressure

ബ്ലഡ് പ്രഷര്‍ (ബി പി)ൻ്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മൾ എല്ലാം.ശരീരത്തിൽ ബി പി കൂടുന്നതും കുറയുന്നതും പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ബി പി നിയത്രിക്കുന്നതിനായി മരുന്നുകൾ കഴിക്കുന്നവരും കുറവല്ല. ആരോഗ്യപരമായി എങ്ങനെ ബി പി നിയന്ത്രിക്കാമെന്ന് നോക്കാം.

ഉപ്പിൻ്റെ ഉപയോഗം കുറയ്ക്കുക
ഉപ്പിൻ്റെ അമിതമായ ഉപയോഗം ബിപി കൂടാന്‍ കാരണമാകുന്ന ഒന്നാണ്. സാധാരണഗതിയില്‍ 2,300 മില്ലിഗ്രാമില്‍ താഴെ ഉപ്പ് മാത്രമാണ് ഒരു വ്യക്തി ദിവസേന ഉപയോഗിക്കേണ്ടത്. അസുഖങ്ങളും മറ്റും ഉള്ള വ്യക്തികളാണെങ്കില്‍ 1,500 മില്ലിഗ്രാമായി അളവ് പരിമിതപ്പെടുത്തുന്നത് നല്ലതാണ്.

സമ്മര്‍ദ്ദം കുറയ്ക്കുക
വിട്ടുമാറാത്ത സമ്മര്‍ദ്ദം ഹൈപ്പര്‍ടെന്‍ഷനിലക്ക് നയിക്കും. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് വിവിധ ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. അതകൊണ്ടുതന്നെ സ്ട്രസ് ലെവല്‍ കുറയ്ക്കാനായി യോഗയോ ധ്യാനമോ പരിശീലിക്കാവുന്നതാണ്.

പുകവലി ഉപേക്ഷിക്കുക
ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുന്നത് നല്ലതാണ്. പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുകയും ബിപി താല്‍ക്കാലികമായി കുറയാന്‍ സഹായിക്കും.

മദ്യത്തിൻ്റെ അളവ് പരിമിതപ്പെടുത്തുക
അമിതമായ മദ്യപാനം ശരീരത്തിൽ ബിപി വർധിപ്പിക്കുന്നു. ശരീരത്തിൽ ബി പി യുടെ അളവ് പരിമിതപ്പെടുത്താൻ മദ്യപാനം ഒഴിവാക്കാം.

ദിവസേന വ്യായാമം
ദിവസേന വ്യായാമം ചെയ്യുന്നത് ബി പി നിയന്ത്രിക്കാൻ സഹായിക്കും. വേഗത്തില്‍ കൈവീശിയുള്ള നടത്തം അല്ലെങ്കില്‍ നീന്തല്‍ പോലെയുളള പതിവായി ചെയ്യുന്ന ശാരീരിക വ്യായാമങ്ങള്‍ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും അതിലൂടെ ശരീരത്തിൽ ബി പി നിയന്ത്രിക്കാൻ൮തും സാധിക്കും.

ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം ബി പി നിയന്ത്രിക്കാൻ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇവയൊക്കെ ബ്ലഡ് പ്രഷര്‍ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നവയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!