Thursday, December 18, 2025

വയസ് 47, അവസാനം പെണ്ണ് കിട്ടി ! സന്തോഷ വാര്‍ത്തയുമായി ബാഹുബലി താരം

Baahubali actor Subba Raju gets married at 47

തെലുങ്ക് നടൻ സുബ്ബ രാജു വിവാഹിതനായി. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് താരം. ബാഹുബലി സിനിമയിലെ കുമാരന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം തന്നെയാണ് തന്‍റെ വിവാഹ കാര്യം ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

അവസാനം വിവാഹതനായി എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. സില്‍ക്ക് കുര്‍ത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. ചുവപ്പ് പട്ട് സാരിയാണ് വധുവിന്റെ വേഷം. അവസാനം അണ്ണനും പെണ്ണ് കിട്ടിയല്ലോ, ജീവിതം കളറാക്കു, തുടങ്ങിയ കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

2003ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!