Friday, May 8, 2026

വയനാട്ടില്‍ ബിജെപി വിട്ട നേതാവും സന്ദീപ് വാരിയരുടെ വഴിയേ…പാലക്കാട് നഗരസഭയിലും നീക്കങ്ങള്‍

കല്‍പറ്റ : ബിജെപിയില്‍നിന്ന് രാജിവച്ച വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ സന്ദീപ് വാരിയരുടെ നീക്കം സംസ്ഥാന- ജില്ലാ നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ബിജെപി വിടാന്‍ കെപി മധു ഒരുങ്ങുന്നത്. കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം നാളെ ഉണ്ടായേക്കും. ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ എത്തിയശേഷം മധുവുമായി ചര്‍ച്ച നടത്തും.

അതിനിടെ ഏതു പാര്‍ട്ടിയിലേക്കാണ് പോകുന്നതെന്ന് കെപി മധു നിലപാട് വ്യക്തമാക്കിയിട്ടില്ല. തനിക്ക് പരിഗണന കിട്ടുന്ന ഒരിടതേക്കാകും പോവുകയെന്ന സൂചന മാത്രമാണ് മധു നല്‍കുന്നത്. കെ.പി. മധുവിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന് പിന്നില്‍ സന്ദീപ് വാര്യരാണ് നീക്കം നടത്തുന്നത്. ബുധനാഴ്ച മധുവുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നല്‍കിയതായും മധു പറഞ്ഞു. കോണ്‍ഗ്രസിലേക്ക് വന്നാല്‍ ആരും അനാഥരാകില്ലെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രം വെടിയുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ എത്താമെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ.പി. മധുവാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ഫെബ്രുവരിവരെ ജില്ല അധ്യക്ഷനായിരുന്ന മധുവിനെ ജില്ലയിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സ്ഥാനത്തുനിന്ന് നീക്കിയത്.കേവലം ഒരു പ്രസ്താവനയുടെ പേരില്‍ മാറ്റിനിര്‍ത്തിയ തന്നെ സംസ്ഥാന അധ്യക്ഷന്‍ അതിനു ശേഷം ഇതുവരെ വിളിച്ചിട്ടില്ലെന്നാണ് മധു വെളിപ്പെടുത്തിയത്. സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ തന്നെ പൂര്‍ണമായും അവഗണിച്ചുവെന്നും മധു കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം ബിജെപിയിലെ അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷണം.
‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാന്‍ , കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്.’ -എന്നായിരുന്നു സന്ദീപി വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപിക്കകത്ത് വലിയ രീതിയിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യറുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!