ഡമാസ്കസ്: സിറിയയിൽ വിമത ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സർക്കാർ കൈവശമുള്ള സ്ഥലങ്ങളിലാണ് വിമതസേന ആക്രമണം ശക്തമാക്കിയത്. തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ-ഷാമാണ് ആക്രമണത്തിന് പിന്നിൽ. എട്ടു വർഷത്തിനു ശേഷമാണ് സംഘടനാ അലപ്പോയിൽ പ്രവേശിക്കുന്നത്.

പ്രസിഡന്റ് ബഷാർ അൽ-അസാദിനെ എതിർക്കുന്ന വിമതർ അലപ്പോയിൽ പ്രവേശിച്ചതിനു പിന്നാലെ അലപ്പോ വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി. വെള്ളിയാഴ്ച രണ്ട് കാർ ബോംബുകൾ പൊട്ടിത്തെറിച്ചതിനു ശേഷമാണ് വിമതർ അലപ്പോ നഗരത്തിനു നേരെ കര ആക്രമണം നടത്തിയത്. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ സർക്കാർ സേനയുമായി ഏറ്റുമുട്ടി.
