Tuesday, October 14, 2025

ട്രംപിന്റെ സത്യപ്രതിജ്ഞക്ക് മുന്‍പ് തിരികെയത്താന്‍ വിദേശ വിദ്യാര്‍ത്ഥികളോട് സര്‍വ്വകലാശാലകള്‍

വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ജനുവരി 20ന് മുന്‍പ് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകള്‍ നിര്‍ദ്ദേശം നല്‍കി. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് പുതിയ നിര്‍ദേശം. ട്രംപിന്റെ മുന്‍ഭരണ കാലത്ത് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പുതിയ നിര്‍ദേശത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.

യുഎസിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലെ കാര്യമായ മാറ്റങ്ങളും സര്‍വകലാശാലകളുടെ ആശങ്കകള്‍ക്ക് കാരണമാകുന്നു. ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി, യു എസിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 3,31,602 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നിലവില്‍ യുഎസിലുള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലാണ്. ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണം 4 ശതമാനം കുറഞ്ഞിട്ടുണ്ട്. ചൈനയില്‍ നിന്നും മൊത്തം 2,77,398 വിദ്യാര്‍ഥികളാണുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!