ആംസ്റ്റര്‍ഡാം: സ്റ്റെല്ലാന്റിസ് സിഇ ഒ കര്‍ലോസ് തവാരസ് രാജിവെച്ചു. നാലു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് തവാരസ് സി ഇ ഒ സ്ഥാനം രാജിവെച്ചിരിക്കുന്നത്. ബേര്‍ഡിന് മുമ്പാകെ രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. വില്‍പനകുറഞ്ഞതോടെ സ്റ്റെല്ലാന്റിസ് വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് സി ഇ ഒയുടെ രാജി
തവാരസിന്റെ രാജിക്ക് പിന്നാലെ പുതിയ സി ഇ ഒ യെ ഉടന്‍ നിയമിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.അതേസമയം ചെയര്‍മാന്‍ ജോണ്‍ എല്‍ക്കന്റെ നേതൃത്വത്തില്‍ പുതിയ ഇടക്കാല എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുമെന്ന് കമ്പനി പറയുന്നു
പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലെ വിടവുകളും ഇന്‍വെന്ററികള്‍ കുറയ്ക്കുന്നതിനുള്ള നടപടികളും പുതിയ വാഹനങ്ങളുടെ ആഗോള കയറ്റുമതിയില്‍ 20% കുറവ് വരുത്തിയതിനാല്‍ സ്റ്റെല്ലാന്റിസ് ഈ വര്‍ഷത്തിന്റെ ആദ്യം അതിന്റെ മൂന്നാം പാദത്തില്‍ വരുമാനത്തില്‍ 27% ഇടിവ് രേഖപ്പെടുത്തിയിരുന്നു.

സെപ്തംബര്‍ 30 ന് അവസാനിച്ച മൂന്ന് മാസ കാലയളവില്‍ കാര്‍ നിര്‍മ്മാതാവ് 3300കോടി യൂറോ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത.് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4500കോടി യൂറോ ആയിരുന്നുവരുമാനം . തെക്കേ അമേരിക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും വരുമാനത്തില്‍ ഇരട്ട അക്ക ഇടിവ് രേഖപ്പെടുത്തി – വടക്കേ അമേരിക്കയുടെ നേതൃത്വത്തില്‍, ഇത് 42% ഇടിഞ്ഞ് 1240കോടി യൂറോയായി. യൂറോപ്പിലെ വരുമാനം 12% കുറഞ്ഞ് 1250 ബില്യണ്‍ യൂറോയായി.
ഇറ്റലിയിലെ നിയമനിര്‍മ്മാതാക്കള്‍ ഒക്ടോബറില്‍ കമ്പനിയുടെ ഉല്‍പ്പാദന പദ്ധതികളെക്കുറിച്ച് മുന്‍ ചീഫ് എക്‌സിക്യൂട്ടീവിനോട് ആരാഞ്ഞിരുന്നു. വില്‍പ്പന പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി , സ്റ്റെല്ലാന്റിസ് ഒക്ടോബറില്‍ നിരവധി നേതൃത്വ മാറ്റങ്ങള്‍ വരുത്തിയിരുന്നു.