ഓട്ടവ : ഇ.കോളി മലിനീകരണം കാരണം വീണ്ടും കാരറ്റ് ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. കോംപ്ലിമെൻ്റ്സ് ഓർഗാനിക്, പിസി ഓർഗാനിക്സ്, കാൽ-ഓർഗാനിക്, ബണ്ണി-ലവ് എന്നിവയാണ് പുതുതായി തിരിച്ചുവിളിച്ച ബ്രാൻഡുകൾ. ബാധിച്ച കാരറ്റ് ജ്യൂസും കാരറ്റും ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറുകളിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് CFIA പറയുന്നു.

ഉപഭോക്താക്കൾ ബ്രാൻഡ്, ഉൽപ്പന്നത്തിൻ്റെ പേര്, വലുപ്പം, യുപിസി, തിരിച്ചുവിളിക്കുന്ന അറിയിപ്പിലെ കോഡുകൾ എന്നിവ നോക്കി തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ തങ്ങളുടെ കൈവശമുണ്ടോയെന്ന് പരിശോധിക്കണം, കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) നിർദ്ദേശിച്ചു. അമേരിക്കൻ ഉൽപന്ന കമ്പനിയായ ഗ്രിംവേ ഫാംസിൽ നിന്നുള്ള ചില ഓർഗാനിക് കാരറ്റ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചതാണ് നടപടിക്ക് കാരണമെന്നും CFIA പറയുന്നു. തിരിച്ചു വിളിച്ച എല്ലാ കനേഡിയൻ ബ്രാൻഡുകളും ഗ്രിംവേ ഫാമുകളിൽ നിന്നുള്ളതാണെന്ന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.