മൺട്രിയോൾ : താപനില പൂജ്യത്തിലേക്ക് താഴ്ന്നതോടെ മൺട്രിയോളിൽ മഞ്ഞുവീഴ്ച്ച ആരംഭിച്ചു. തിങ്കളാഴ്ചയിലെ ഉയർന്ന താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ, കാറ്റിനൊപ്പം മൈനസ് 12 ആയി താപനില അനുഭവപ്പെടുമെന്നും എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) അറിയിച്ചു. വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞുവീഴ്ചയും വ്യാഴാഴ്ച മഞ്ഞുവീഴ്ചയും മഴയും ഇടകലർന്ന കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. താപനില മൈനസ് 13 ഡിഗ്രി സെൽഷ്യസിലേക്ക് കുറയും. വെള്ളിയാഴ്ച വെയിലായിരിക്കും. ശനിയാഴ്ച മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസും ഞായറാഴ്ച മൈനസ് നാല് ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില.