ടൊറന്റോ:ലാനാർക്ക് ഹൈലാൻഡ്‌സിൽ സെഡാൻ കാറ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.ഓട്ടവയിൽ നിന്ന് 100 കിലോമീറ്റർ പടിഞ്ഞാറ് ലവ്‌സ് റോഡിന് സമീപമുള്ള ബ്ലാക്ക് ക്രീക്ക് റോഡിന് സമീപത്താണ് ശനിയാഴ്ച്ച ഉച്ചക്ക് 3:20 ഓടെ അപകടം നടന്നത്. യാത്രക്കാരിൽ ഒരാൾ കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷപ്രവർത്തനത്തിൽ 41 കാരിയായ സ്ത്രീയെ ഗുരുതരമായ പരിക്കുകളോടെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മറ്റ് രണ്ട് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അപടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.ശനിയാഴ്ച ഏഴുമണിക്കൂറോളം പ്രദേശത്തെ റോഡുകൾ അടച്ചിട്ടതിന് ശേഷം വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.