മൺട്രിയോൾ : കെബെക്ക് ആരോഗ്യമന്ത്രി ക്രിസ്റ്റ്യൻ ദുബെ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. 2026-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കില്ലെന്നാണ് വ്യക്തമാക്കിയത്. ഫെഡറേഷൻ ഡെസ് മെഡെസിൻസ് സ്പെഷ്യാലിസ് ഡു കെബെക്ക് (എഫ്എംഎസ്‌ക്യു), ഫെഡറേഷൻ ഡെസ് മെഡെസിൻസ് ഓംനിപ്രാറ്റിഷ്യൻസ് ഡു കെബെക്ക് (എഫ്എംഒക്യു) എന്നിവയുമായുള്ള വരാനിരിക്കുന്ന ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫെഡറേഷൻ ഡെസ് മെഡെസിൻസ് സ്പെഷ്യലിസ്റ്റ് ഡു കെബെക്ക് (എഫ്എംഎസ്‌ക്യു) കഴിഞ്ഞ വ്യാഴാഴ്ച രോഗികളുടെ സേവനങ്ങളെ ബാധിക്കുന്ന ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ബജറ്റ് വെട്ടിക്കുറവുകൾ ഉടനടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. പുതിയ സാൻ്റേ കെബെക്ക് ഏജൻസി ആവശ്യപ്പെട്ടതനുസരിച്ച്, ഹെൽത്ത് കെയർ നെറ്റ്‌വർക്കിൻ്റെ ബജറ്റ് സന്തുലിതമാക്കുന്നതിന് 150 കോടി ഡോളർ ചെലവ് ചുരുക്കാനുള്ള സ്ഥാപനത്തിൻ്റെ തീരുമാനത്തെ ഫെഡറേഷൻ ഡെസ് മെഡെസിൻസ് സ്പെഷ്യലിസ്റ്റ് ഡു കെബെക്കിൻ്റെ (എഫ്എംഎസ്‌ക്യു) പ്രസിഡൻ്റ് ഡോ. വിൻസെൻ്റ് ഒലിവ വിമർശിച്ചു. 2012-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ലെവിസിൻ്റെ നാഷണൽ അസംബ്ലി അംഗമായാണ് ക്രിസ്റ്റ്യൻ ദുബെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2018 മുതൽ 2020 വരെ ട്രഷറി ബോർഡിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. നിലവിൽ ലാ പ്രരിയുടെ എംഎൻഎയാണ് അദ്ദേഹം. 2020-ലാണ് അദ്ദേഹം കെബെക്ക് ആരോഗ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത്.
