ഓട്ടവ : മെയ് മാസത്തിൽ ബോബ്സ് തടാകത്തിൽ ബോട്ട് കൂട്ടിയിടിച്ച് മൂന്ന് വിക്ടോറിയ ഡേ ലോങ് സ്വദേശികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ കൂടി പ്രതി ചേർത്ത് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP). സൗത്ത് ഫ്രോണ്ടനാക് ടൗൺഷിപ്പിലെ ഇരുപത്തിയേഴ് വയസ്സുള്ള യുവാവിനെതിരെ ബോട്ടിങ് സുരക്ഷാ ലംഘനത്തിനാണ് കേസെടുത്തത്. കിംഗ്സ്റ്റണിന് വടക്കുള്ള ബോബ്സ് തടാകത്തിലെ ബക്സ് ബേ ഏരിയയിൽ മെയ് 18 ന് രാത്രിയാണ് അപകടമുണ്ടായത്. മൂന്ന് യുവാക്കൾ മരിച്ചു. ഗുരുതര പരുക്കുകളോടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓപ്പൺ ബോ ഫിഷിങ് സ്റ്റൈൽ ബോട്ടും, സ്പീഡ് ബോട്ടുമാണ് കൂട്ടിയിടിച്ചത്.

ഒക്ടോബറിൽ, ഇതേ കേസിൽ സൗത്ത് ഫ്രോണ്ടനാക് ടൗൺഷിപ്പിലെ മാത്യു സ്പ്ലിൻ്ററിനെ (44) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടമുണ്ടാകുന്ന രീതിയിൽ ബോട്ട് ഓടിച്ചതിന് മൂന്ന് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അന്വേഷണം പുരോഗമിക്കുന്നതായി ഒപിപി വക്താക്കൾ അറിയിച്ചു.
