വന്കൂവര് : ബ്രിട്ടിഷ് കൊളംബിയയുടെ വടക്കന് തീരത്തും തെക്കന് തീരത്തും ഉള്ള പര്വതങ്ങളില് ഹിമപാത സാധ്യത വര്ധിച്ചതായി മുന്നറിയിപ്പ്. പ്രധാന സ്കീ ലൊക്കേഷനുകളായ സെയ്മോര്, ഗ്രൗസ്, സൈപ്രസ് പര്വതനിരകളിലാണ് ഹിമപാത സാധ്യത കൂടുതലെന്ന് അവലാഞ്ച് കാനഡ വ്യക്തമാക്കി.

കൊടുങ്കാറ്റ് സമയത്ത് ആല്പൈന്, ട്രീലൈനിലെ എന്നീ പ്രദേശങ്ങളിലെ യാത്ര ഒഴിവാക്കണം, അവലാഞ്ച് കാനഡ പറഞ്ഞു. കൊടുങ്കാറ്റിന്റെ വേഗതയും ഹിമപാത തീവ്രതയും വരും ദിവസങ്ങളില് വര്ധിക്കുമെന്നും ഏജന്സി മുന്നറിയിപ്പില് പറയുന്നു. കൂടാതെ ബ്രിട്ടിഷ് കൊളംബിയയുടെ തീരങ്ങളില് കനത്ത മഴയും കാറ്റും വരും ദിവസങ്ങളില് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
