Sunday, March 15, 2026

ഇസ്രയേല്‍ വ്യോമാക്രമണം: ഗാസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരടക്കം ഇരുപത്തിയാറ് പേര്‍ കൊല്ലപ്പെട്ടു

ഗാസ :ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 5 പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരടക്കം 26 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അല്‍ നുസ്രത്ത് അഭയാര്‍ഥി ക്യാംപിലെ അല്‍ അവ്ദ ആശുപത്രിക്കു പുറത്തു വാഹനത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണു കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട്.

എന്നാല്‍ കൊല്ലപ്പെട്ടതു മാധ്യമപ്രവര്‍ത്തകരെല്ലെന്നും വേഷം മാറിയെത്തിയ ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരാണെന്നും ഇവരുടെ പേരുകള്‍ ഉദ്ധരിച്ചുകൊണ്ട് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദ്, ഹമാസിന്റെ കൂട്ടാളികളായി ഇസ്രയേലിനെതിരെ പോരാട്ടത്തിലാണ്.
2023 ഒക്ടോബറില്‍ യുദ്ധം തുടങ്ങിയതിനു ശേഷം ഇതുവരെ 190 പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍മാധ്യമപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകാത്തതിനച്ചൊല്ലി ഇസ്രയേലും ഹമാസും പരസ്പരം പഴി ചാരുന്നതു തുടരുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 45,300 പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്.
യെമനിലെ ഹൂതികള്‍ക്കെതിരെ വ്യാഴാഴ്ചയും ഇസ്രയേല്‍ വ്യോമാക്രണം നടത്തി. സനാ, ഹൊദെയ്ദ നഗരങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഹമാസും ഹിസ്ബുല്ലയും അസദും പഠിച്ച പാഠം ഹൂതികളും പഠിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!