ടൊറൻ്റോ : സെൻ്റ് ക്ലെയർ അവന്യൂ വെസ്റ്റിനും ഡഫറിൻ സ്ട്രീറ്റിനും സമീപം യുവാവിന് കുത്തേറ്റു. ഗുരുതര പരുക്കേറ്റ മുപ്പതു വയസ്സുള്ള യുവാവിനെ ട്രോമ കെയർ സെൻ്ററിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. യുവാവിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു.
![](http://mcnews.ca/wp-content/uploads/2023/10/PRASANTH-VIJAYA-1024x536.jpeg)
പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.